മാധ്യമം
ഹംഗർ ഫ്രീ കാസർഗോഡ് 169-ാം ദിനത്തിൽ മുഖ്യ അതിഥിയായി താലൂക്ക് വാർഡ് മെമ്പർ രാമകൃഷ്ണ ഹൊള്ള സംബന്ധിച്ചു
Kasaragod, Kerala

കാസർഗോഡ് നഗര പരിധിയിലെ തെരുവിൽ കഴിയുന്നവർക്ക് ലൈവ് ടു സ്മൈൽ ഫൗണ്ടേഷൻ നൽകുന്ന സൗജന്യ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വിതരണം ചെയ്യുന്ന (ഹംഗർ ഫ്രീ കാസർഗോഡ്) പദ്ധതിയുടെ 169-ാം ദിനത്തിൽ മുഖ്യ അതിഥിയായി താലൂക്ക് വാർഡ് മെമ്പർ രാമകൃഷ്ണ ഹൊള്ള സംബന്ധിച്ചു.
സന്നദ്ധപ്രവർത്തകർക്കൊപ്പം ഭക്ഷണ വിതരണത്തിൽ പങ്കുചേർന്ന അദ്ദേഹം, നഗരത്തിലെ വിശപ്പ് രഹിത പ്രവർത്തനങ്ങളിൽ ഫൗണ്ടേഷൻ പുലർത്തുന്ന തുടർച്ചയായ ആത്മാർത്ഥതയെ പ്രശംസിച്ചു.