മാധ്യമം
തെരുവോരങ്ങൾക്ക് താങ്ങായി 173 ദിനങ്ങൾ: ഹംഗർ ഫ്രീ കാസർഗോഡിനൊപ്പം റെയിൽവേ പോലീസ്
Kasaragod, Kerala

കാസർഗോഡ്, നവംബർ 10, 2026 — ലിവ് ടു സ്മൈൽ ഫൗണ്ടേഷന്റെ (Live To Smile Foundation) നേതൃത്വത്തിൽ കാസർഗോഡ് നഗരപരിധിയിലെ തെരുവിൽ കഴിയുന്നവർക്ക് സൗജന്യ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്ന 'ഹംഗർ ഫ്രീ കാസർഗോഡ്' (Hunger Free Kasaragod) പദ്ധതി നവംബർ 10-ന് 173-ാം ദിവസം പൂർത്തിയാക്കി.
പരിപാടിയിൽ കാസർഗോഡ് റെയിൽവേ പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഗംഗാധരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. സന്നദ്ധപ്രവർത്തകരോടൊപ്പം ചേർന്ന് അവർ ഭക്ഷണ വിതരണത്തിൽ പങ്കാളികളാവുകയും പദ്ധതിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.