മാധ്യമം
ഹംഗർ ഫ്രീ കാസർഗോഡ് 168-ാം ദിനത്തിൽ മുഖ്യ അതിഥിയായി ലൈറ്റ് ഹൗസ് വാർഡ് മെമ്പർ ഉമേഷൻ കെ.എൻ സംബന്ധിച്ചു
Kasaragod, Kerala

കാസർഗോഡ് നഗര പരിധിയിലെ തെരുവിൽ കഴിയുന്നവർക്ക് ലിവ് ടു സ്മൈൽ ഫൗണ്ടേഷൻ നൽകുന്ന സൗജന്യ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വിതരണം ചെയ്യുന്ന (ഹംഗർ ഫ്രീ കാസർഗോഡ്) പദ്ധതിയുടെ 168-ാം ദിനത്തിൽ മുഖ്യ അതിഥിയായി ലൈറ്റ് ഹൗസ് വാർഡ് മെമ്പർ ഉമേഷൻ കെ.എൻ സംബന്ധിച്ചു.
സന്നദ്ധപ്രവർത്തകർക്കൊപ്പം ഭക്ഷണ വിതരണത്തിൽ പങ്കാളിയായ അദ്ദേഹം, നഗരത്തിലെ വിശപ്പ് മാറ്റാനുള്ള ഫൗണ്ടേഷന്റെ തുടർച്ചയായ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ചു.