പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക

80G നികുതി ഇളവ് · 12A രജിസ്ട്രേഷൻ · നീതി ആയോഗ് (NGO ദർപൺ)

ഹംഗർ ഫ്രീ കാസർഗോഡ്

മാധ്യമം

ഹംഗർ ഫ്രീ കാസർഗോഡ് 165-ാം ദിനത്തിൽ മുഖ്യ അതിഥിയായി പൊതുപ്രവർത്തകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ എ.ബി കുട്ടിയാനം സംബന്ധിച്ചു

Kasaragod, Kerala

ഹംഗർ ഫ്രീ കാസർഗോഡ് പദ്ധതിയുടെ 165-ാം ദിനത്തിലെ പ്രഭാതഭക്ഷണ വിതരണത്തിൽ ലൈവ് ടു സ്മൈൽ ഫൗണ്ടേഷൻ സന്നദ്ധപ്രവർത്തകർക്കൊപ്പം മുഖ്യ അതിഥി പൊതുപ്രവർത്തകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ എ.ബി കുട്ടിയാനം നിൽക്കുന്നു

ഓരോ പുതിയ പ്രഭാതവും തെരുവിലെ ജീവിതങ്ങൾക്ക് കരുതലിന്റെയും സ്നേഹത്തിന്റെയും പ്രതീക്ഷയാണ് നൽകുന്നത്. കാസർഗോഡ് നഗര പരിധിയിലെ തെരുവിൽ കഴിയുന്നവർക്ക് ലൈവ് ടു സ്മൈൽ ഫൗണ്ടേഷൻ നൽകുന്ന സൗജന്യ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വിതരണം ചെയ്യുന്ന (ഹംഗർ ഫ്രീ കാസർഗോഡ്) പദ്ധതിയുടെ 165-ാം ദിനത്തിൽ മുഖ്യ അതിഥിയായി പൊതുപ്രവർത്തകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ എ.ബി കുട്ടിയാനം സംബന്ധിച്ചു.

സന്നദ്ധപ്രവർത്തകർക്കൊപ്പം പ്രഭാതഭക്ഷണ വിതരണത്തിൽ പങ്കുചേർന്ന അദ്ദേഹം, സമൂഹത്തിലെ ഏറ്റവും അർഹരായവരിലേക്ക് സ്നേഹം എത്തിക്കുന്ന ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും കൂടുതൽ പേർ ഇതിൽ പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

കൂടുതൽ പത്രക്കുറിപ്പുകൾ

എല്ലാ പത്രക്കുറിപ്പുകളും