മാധ്യമം
ഹംഗർ ഫ്രീ കാസർഗോഡ് 166-ാം ദിനത്തിൽ മുഖ്യ അതിഥിയായി കാസർഗോഡ് മുനിസിപ്പാലിറ്റി ഹെൽത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മെഹ്റുന്നിസ ഹമീദ് സംബന്ധിച്ചു
Kasaragod, Kerala

തെരുവിൽ കഴിയുന്ന ഓരോ മനുഷ്യനും ഒരു നേരത്തെ ഭക്ഷണം എന്നത് വിശപ്പ് മാറ്റുന്നതിനപ്പുറം തങ്ങളെ ആരും മറന്നിട്ടില്ല എന്ന സ്നേഹവും കരുതലുമാണ്. കാസർഗോഡ് നഗര പരിധിയിലെ തെരുവിൽ കഴിയുന്നവർക്ക് ലിവ് ടു സ്മൈൽ ഫൗണ്ടേഷൻ നൽകുന്ന സൗജന്യ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വിതരണം ചെയ്യുന്ന (ഹംഗർ ഫ്രീ കാസർഗോഡ്) പദ്ധതിയുടെ 166-ാം ദിനത്തിൽ മുഖ്യ അതിഥിയായി കാസർഗോഡ് മുനിസിപ്പാലിറ്റി ഹെൽത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മെഹ്റുന്നിസ ഹമീദ് സംബന്ധിച്ചു.
സന്നദ്ധപ്രവർത്തകർക്കൊപ്പം ഭക്ഷണ വിതരണത്തിൽ പങ്കാളിയായ അവർ, അവശത അനുഭവിക്കുന്നവരോടുള്ള സ്നേഹവും കരുണയും പങ്കുവെച്ചു. പ്രതിസന്ധികൾക്കിടയിലും നിരന്തരം വിശപ്പ് മാറ്റാൻ മുന്നിട്ടിറങ്ങുന്ന ഫൗണ്ടേഷന്റെ സേവനങ്ങളെ അവർ ഹൃദയപൂർവ്വം അഭിനന്ദിച്ചു.