പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക

80G നികുതി ഇളവ് · 12A രജിസ്ട്രേഷൻ · നീതി ആയോഗ് (NGO ദർപൺ)

ഹംഗർ ഫ്രീ കാസർഗോഡ്

മാധ്യമം

ഹംഗർ ഫ്രീ കാസർഗോഡ് 165-ാം ദിനത്തിൽ മുഖ്യ അതിഥിയായി കാസർഗോഡ് മുനിസിപ്പാലിറ്റി ഡെവലപ്മെന്റ് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സമീന മുജീബ് സംബന്ധിച്ചു

Kasaragod, Kerala

ഹംഗർ ഫ്രീ കാസർഗോഡ് പദ്ധതിയുടെ 165-ാം ദിനത്തിൽ ലൈവ് ടു സ്മൈൽ ഫൗണ്ടേഷൻ സന്നദ്ധപ്രവർത്തകർക്കും ജീവനക്കാർക്കുമൊപ്പം മുഖ്യ അതിഥി കാസർഗോഡ് മുനിസിപ്പാലിറ്റി ഡെവലപ്മെന്റ് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സമീന മുജീബ് നിൽക്കുന്നു

ഏറ്റവും അവശത അനുഭവിക്കുന്നവരെ ചേർത്തുപിടിക്കുമ്പോഴാണ് ഒരു നാടിന്റെ യഥാർത്ഥ വികസനം പൂർണ്ണമാകുന്നത്. കാസർഗോഡ് നഗര പരിധിയിലെ തെരുവിൽ കഴിയുന്നവർക്ക് ലൈവ് ടു സ്മൈൽ ഫൗണ്ടേഷൻ നൽകുന്ന സൗജന്യ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വിതരണം ചെയ്യുന്ന (ഹംഗർ ഫ്രീ കാസർഗോഡ്) പദ്ധതിയുടെ 165-ാം ദിനത്തിൽ മുഖ്യ അതിഥിയായി കാസർഗോഡ് മുനിസിപ്പാലിറ്റി ഡെവലപ്മെന്റ് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സമീന മുജീബ് സംബന്ധിച്ചു.

സന്നദ്ധപ്രവർത്തകർക്കൊപ്പം ചേർന്ന് ഭക്ഷണ വിതരണത്തിൽ പങ്കാളിയായ അവർ, തെരുവിൽ കഴിയുന്നവർക്ക് അന്തസ്സും പ്രതീക്ഷയും നൽകുന്ന ഫൗണ്ടേഷന്റെ ഈ മാതൃകാപരമായ സേവനത്തെ ഹൃദയപൂർവ്വം പ്രശംസിച്ചു.

കൂടുതൽ പത്രക്കുറിപ്പുകൾ

എല്ലാ പത്രക്കുറിപ്പുകളും